ചെന്നൈ : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയിൽ 90.07 ശതമാനം വിജയം. പരീക്ഷ എഴുതിയ 8.43 ലക്ഷം പേരിൽ 7.59 ലക്ഷംപേർ വിജയിച്ചു. നാലുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിജയമാണ് ഇത്തവണ. കഴിഞ്ഞവർഷം എല്ലാവരെയും വിജയിപ്പിച്ചിരുന്നു. 2020-ൽ 96.4 ശതമാനവും 2019-ൽ 95, 2018-ൽ 91.3 ശതമാനവുമായിരുന്നു വിജയം.
പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 94.99 ശതമാനം (4,11,612 പേർ) വിജയംവരിച്ചപ്പോൾ ആൺകുട്ടികളിൽ 84.86 ശതമാനം (3,48,243) പേരാണ് വിജയിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാളും വിജയിച്ചു.
ആകെയുള്ള 7,535 സ്കൂളുകളിൽ 2,605 സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 103 സർക്കാർ സ്കൂളുകളാണ് 100 ശതമാനം വിജയംനേടിയത്. സയൻസ് ഗ്രൂപ്പിൽ 93.73 ശതമാനവും വിജയിച്ചു.
കൊമേഴ്സിൽ 85.73 ശതമാനം, ആർട്സ് ഗ്രൂപ്പിൽ 72.49 ശതമാനവും വൊക്കേഷണൽ വിഭാഗത്തിൽ 76.15 ശതമാനം പേരും വിജയിച്ചു. വിവിധ വിഷയങ്ങളിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 2,186 പേർ മുഴുവൻമാർക്കും നേടി.
അക്കൗണ്ടിങ്ങിന് 2,163 പേരും കംപ്യൂട്ടർ സയൻസിന് 873 പേരും മുഴുവൻ മാർക്ക് നേടി. ജില്ലതിരിച്ചുള്ള കണക്കിൽ ഏറ്റവുംകൂടുതൽ വിജയം പെരമ്പല്ലൂരിലാണ്. ഇവിടെ 96.56 ശതമാനംപേരും വിജയിച്ചു.
ചെന്നൈയിലെ വിജയശതമാനം 91.18 ആണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..