ഫെയ്‌മ മഹാസമ്മേളനം ശ്രീധരൻ പിള്ള ഉദ്ഘാടനംചെയ്യും


ചെന്നൈ : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷന്റെ (ഫെയ്മ) നേതൃത്വത്തിൽ അടുത്തമാസം ഒമ്പത്, പത്ത് തീയതികളിൽ നടത്തുന്ന മറുനാടൻ മലയാളി മഹാസമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്യും.

ഒമ്പതിന് രാവിലെ 8.30-ന് ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ പതാകയുയർത്തും.

തുടർന്ന് ഉദ്ഘാടനച്ചടങ്ങ് നടക്കും.

ആദ്യദിവസം പ്രതിനിധിസമ്മേളനം, മറുനാടൻ മലയാളം പരിപാടി, മാധ്യമചർച്ച, കലാപരിപാടികൾ എന്നിവയുണ്ടായിരിക്കും.

കോയമ്പേടിലുള്ള സെയ്ന്റ് തോമസ് കോളേജ് ഫോർ ആർട്‌സ് ആൻഡ് സയൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..