ഭാര്യ ആട്ടുകല്ലുകൊണ്ടെറിഞ്ഞു; ഭർത്താവ് മരിച്ചു


ചെന്നൈ : മദ്യപിച്ചു വഴക്കുണ്ടാക്കിയ യുവാവിനെ ഭാര്യ ആട്ടുകല്ലുകൊണ്ട് എറിഞ്ഞുകൊന്നു. ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം.

ഇഷ്ടികക്കളത്തിൽ ജോലിചെയ്യുന്ന കൃഷ്ണൻ മദ്യപിച്ചുവന്ന് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയും അയാൾ അത് ആവർത്തിച്ചു. കുപിതയായ ഭാര്യ വിജയലക്ഷ്മി അടുക്കളയിൽപോയി ആട്ടുകല്ലെടുത്ത് കൃഷ്ണനുനേരെ എറിയുകയായിരുന്നു. മുഖത്ത് ഏറുകൊണ്ട കൃഷ്ണൻ നിലംപതിച്ചു. കരച്ചിൽ കേട്ടെത്തിയ അയൽക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണനെ രക്ഷിക്കാനായില്ല. വിജയലക്ഷ്മിയെ കൊലക്കുറ്റത്തിന് അറസ്റ്റുചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..