മുൻമന്ത്രി വേലുമണിക്കെതിരായ കേസ്: സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി


ചെന്നൈ : അഴിമതിക്കേസിൽ മുൻമന്ത്രി എസ്.പി. വേലുമണിക്കെതിരായ നിയമ നടപടികൾ സ്റ്റേചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തള്ളി. മുൻ മന്ത്രിയുടെ ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് മൂന്നാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

ചെന്നൈ, കോയമ്പത്തൂർ കോർപ്പറേഷനുകൾക്കുകീഴിൽ വിവിധ പദ്ധതികൾക്കായി ടെൻഡർ നൽകിയതിൽ സർക്കാരിന് 811 കോടി രൂപയുടെ നഷ്ടം വന്നെന്നാണ് എ.ഐ.എ.ഡി.എം.കെ. നേതാവായ വേലുമണിക്കെതിരായ വിജിലൻസ് കേസ്. വേലുമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾക്ക് തെളിവ്‌ കണ്ടെത്തിയതിനെത്തുടർന്നാണ് വിജിലൻസ് കേസെടുത്തത്. എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ മുൻമന്ത്രിക്ക്‌ അവകാശമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡിവിഷൻബെഞ്ചിന് അപേക്ഷനൽകിയത്. എന്നാൽ, ഈ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരിയും ജസ്റ്റിസ് എൻ. മാലയും വിസമ്മതിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..