സംസ്ഥാനത്ത് അഞ്ച് പുതിയ വ്യവസായ പാർക്കുകൾ


സംസ്ഥാനത്തെ പുതിയ വ്യവസായ പാർക്കുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കുന്നു. മന്ത്രിമാരായ ഇ.വി. വേലു, ടി.എം. അൻപരശൻ തുടങ്ങിയവർ സമീപം

ചെന്നൈ : സംസ്ഥാനത്ത് പുതിയ അഞ്ച് ചെറുകിട വ്യവസായ പാർക്കുകൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എം.എസ്.എം.ഇ.) ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടേറിയറ്റിൽനിന്ന് വീഡിയോ കോൺഫറൻസിങ് മുഖേനെയായിരുന്നു ഉദ്ഘാടനം. ചെങ്കൽപ്പേട്ട്, തിരുവണ്ണാമലൈ, സേലം, നാമക്കൽ, പുതുക്കോട്ട എന്നിവിടങ്ങളിലാണ് 171.24 കോടി രൂപ മുടക്കി വ്യവസായ പാർക്കുകൾ ആരംഭിച്ചത്.

പുതിയ പാർക്കുകളിൽ 7200 പേർക്ക് നേരിട്ടും 15,000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 654 വ്യവസായ പ്ലോട്ടുകൾ അഞ്ച് പാർക്കുകളിലുമായി ലഭ്യമാണ്. ഫാക്ടറികൾ ആരംഭിക്കുന്നതിന് സബ്‌സിഡി നിരക്കിൽ സ്ഥലം അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ പാർക്കുകൾക്ക് ഒപ്പം ചെങ്കൽപ്പേട്ട് തണ്ടറൈ ഗ്രാമത്തിലെ വസ്ത്ര പാർക്കിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്റ്റാലിൻ നിർവഹിച്ചു. ബാങ്ക്, ഭക്ഷണശാല, മെഡിക്കൽ സ്റ്റോർ, ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നതിനാണ് 5700 ചതുരശ്രയടിയിൽ 2.22 കോടി രൂപ മുടക്കി പുതിയ കെട്ടിടം നിർമിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..