മീൻപിടിത്തക്കാരെ രക്ഷിച്ചു


ചെന്നൈ : ബോട്ടു മറിഞ്ഞതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ നാല് മീൻപിടിത്തക്കാരെ രക്ഷിച്ചു. കാശിമേട് മത്സ്യബന്ധന തുറമുഖത്തുനിന്ന് കഴിഞ്ഞദിവസം മീൻപിടിക്കാൻപോയ വിഴുപുരം ജില്ലയിൽനിന്നുള്ള സംബന്ധം (58), ധർമലിംഗം (45), ശക്തി (45), കമലനാഥൻ (47) എന്നിവരെയാണ് കാണാതായത്. ഇവരെ തേടിപ്പോയ ഒരുസംഘം തൊഴിലാളികൾ രക്ഷിച്ച് ചൊവ്വാഴ്ച തീരത്ത് എത്തിക്കുകയായിരുന്നു.

തീരത്തുനിന്ന് 38 കിലോമീറ്റർ അകലെ മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലിൽ ജീവൻരക്ഷിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു നാലുപേരും.

അപ്പോൾ മറ്റൊരു ബോട്ടിൽ രക്ഷാസംഘം എത്തിയതാണ് തുണയായത്. ഇവർ ഒരുമണിക്കൂർകൂടി താമസിച്ചിരുന്നെങ്കിൽ നാലുപേരുടെയും ജീവൻ അപകടത്തിലാകുമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..