പനീർശെൽവം ബി.ജെ.പി.യിൽ ചേരുമെന്ന് മുൻമന്ത്രി


ചെന്നൈ : പാർട്ടിയിലെ ഒറ്റനേതൃത്വം എന്ന ആവശ്യത്തെ എതിർക്കുന്ന ഒ. പനീർശെൽവം ബി.ജെ.പി.യിൽ ചേരുമെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവും മുൻമന്ത്രിയുമായ എസ്. വളർമതി. പാർട്ടിയെ രണ്ടാക്കാനാണ് പനീർശെൽവം ശ്രമിക്കുന്നത്.

ഡി.എം.കെ.യുമായി ചേർന്നാണ് ഇതിന് പദ്ധതിയിട്ടതെന്നും ഇവർ ആരോപിച്ചു. എന്നാൽ, എം.ജി.ആറും ജയലളിതയും നയിച്ച പാർട്ടിയെ പിളർത്താൻ സാധിക്കില്ല. ഒ.പി.എസിന് ഒപ്പം ആരുമുണ്ടാകില്ലെന്നും വളർമതി പറഞ്ഞു. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ പിന്നാക്കക്ഷേമവകുപ്പ് മന്ത്രിയായിരുന്നു വളർമതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..