ഒ.പി.എസ്. പക്ഷത്തുനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്


ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യിൽ ഒ. പനീർശെൽവം പക്ഷത്തുനിന്ന് എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് കൂടുമാറുന്നത് തുടരുന്നു.

പെരമ്പല്ലൂർ മേഖലാ സെക്രട്ടറി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒമ്പത് പാർട്ടി ജനറൽ കൗൺസിൽ അംഗങ്ങൾ ചെന്നൈയിൽ എത്തി പളനിസ്വാമിയെക്കണ്ട് പിന്തുണ അറിയിച്ചു.

ഇവർ കഴിഞ്ഞ ദിവസംവരെ ഒ.പി.എസ്. പക്ഷത്തായിരുന്നു. പാർട്ടി മുഴുവൻ ഇ.പി.എസിന് ഒപ്പമാണെന്ന് രാമചന്ദ്രൻ പറഞ്ഞു. ആകെയുള്ള 2665 ജനറൽ കൗൺസിൽ അംഗങ്ങളിൽ 2432 പേരും ഇ.പി.എസിന് ഒപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..