‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30-ന് അവസാനിക്കും


കോഴിക്കോട് : പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിടവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ വി.കെ.സി. പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കൽ’ സമ്മാനപദ്ധതി ജൂൺ 30-ന് അവസാനിക്കും.

വൻകിട ഓൺലൈൻ, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധിനേരിടുന്ന അയൽപക്ക വ്യാപാരസ്ഥാപനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അതുവഴി പ്രാദേശികവിപണിക്ക് ഊർജം പകരാനുമാണ് വി.കെ.സി. ‘ഷോപ്പ് ലോക്കൽ’ കാമ്പയിൻ തുടക്കമിട്ടത്. നേരിട്ട് കടകളിലെത്തി വി.കെ.സി. ഉത്‌പന്നങ്ങൾ വാങ്ങുന്നവർക്ക് ആഴ്ചതോറും സമ്മാനവും നൽകി വരുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വലിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആദ്യമാസങ്ങളിൽ കേരളത്തിലെ 15,000-ത്തോളം ചെറുകിട കച്ചവടക്കാർക്ക് ഈ കാമ്പയിൻ അനുഗ്രഹമായി.

കേരളത്തിനുപുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടന്നുവരുന്നുണ്ട്.

പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വി.കെ.സി. ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..