ടി.ആർ.എസിനുള്ള കൗണ്ട്ഡൗൺ ക്ലോക്ക് ബി.ജെ.പി. നിർത്തിവെച്ചു


ബി.ജെ.പി. ഓഫീസിൽ സ്ഥാപിച്ച കൗണ്ട്ഡൗൺ ക്ലോക്ക്

ഹൈദരാബാദ് : തെലങ്കാനയിൽ ടി.ആർ.എസിന്റെ ഭരണം അവസാനിക്കാറായെന്നു സൂചന നൽകിക്കൊണ്ട് ബി.ജെ.പി. ഹൈദരാബാദ് നാംപള്ളി കേന്ദ്ര ഓഫീസിൽ സ്ഥാപിച്ച ‘കൗണ്ട്ഡൗൺ’ ഡിജിറ്റൽ ക്ലോക്ക് നിർത്തിവെച്ചു.

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ എതിർത്തതിനെത്തുടർന്നാണ് നടപടി. കെ. ചന്ദ്രശേഖരറാവുവിന്റെ ദുർഭരണം അവസാനിപ്പിക്കുമെന്നും അതിനുള്ള കൗണ്ട്ഡൗൺ തുടങ്ങിയെന്നും കാണിച്ചാണ് ബി.ജെ.പി. ഓഫീസിൽ ക്ലോക്ക് സ്ഥാപിച്ചത്‌. ഇതിനെതിരേ ടി.ആർ.എസ്. നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു.

ഇതിനെതിരേ പ്രതിഷേധിക്കാൻ ചൊവ്വാഴ്ച ടി.ആർ.എസ്. പ്രവർത്തകർ ബി.ജെ.പി. കേന്ദ്ര ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് റിപ്പോർട്ട് കിട്ടിയ പോലീസ് കൗണ്ട്ഡൗൺ ക്ലോക്ക് നീക്കാൻ ആവശ്യപ്പെട്ടു.

മെയിൻ റോഡിലുള്ള ബി.ജെ.പി. ഓഫീസിന്റെ മതിലിനുമുകളിൽ സ്ഥാപിച്ച ഈ ഡിജിറ്റൽ ബോർഡിന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ അനുവാദം വേണമെന്നും അത് നേടിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് ബി.ജെ.പി. പ്രവർത്തകർ കൗണ്ട്ഡൗൺ ക്ലോക്ക് ഓഫ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..