ചെന്നൈ : കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനംകാരണം അടുത്ത രണ്ടുദിവസത്തേക്ക് തമിഴ്നാട്ടിലെ 13 ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, ചെങ്കൽപട്ട്, വിഴുപുരം, നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിക്കൽ, തേനി, വിരുദുനഗർ, തെങ്കാശി ജില്ലകളിലാണ് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. ചെന്നൈ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ മൂന്നു ദിവസത്തേക്ക് മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച നഗരത്തിൽ ചൂടിന് കുറവുണ്ടായി. നുങ്കമ്പാക്കത്ത് 34.3-ഉം മീനമ്പാക്കത്ത് 33.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ ചൂട് കുറയാനാണ് സാധ്യത. കന്യാകുമാരി തീരത്തും തെക്കൻ തമിഴ്നാട് മേഖലയിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂലായ് രണ്ടുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..