പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ റെട്ടേരിയിൽ മുഖാവരണം വിതരണംചെയ്യുന്നു
ചെന്നൈ : സംസ്ഥാനത്ത് 1484 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 736 പേർക്ക് രോഗം ഭേദമായി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8970 ആയി ഉയർന്നു. ചെന്നൈയിൽ 632 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. മദ്രാസ് മെഡിക്കൽ കോളജിൽ 11 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു.
ആകെ 277 വിദ്യാർഥികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്. ഇവരെ സമ്പർക്കവിലക്കിലാക്കി. ഇതിന് മുമ്പ് മദ്രാസ് ഐ.ഐ.ടി., അണ്ണാ സർവകലാശാല, ചില സ്വകാര്യ സർവകലാശാലകൾ എന്നിവയിലും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ചെങ്കൽപ്പേട്ട് 239 പേർക്കും, തിരുവള്ളൂരിൽ 79 പേർക്കും കോയമ്പത്തൂരിൽ 70 പേർക്കും കാഞ്ചീപുരത്ത് 59 പേർക്കും കന്യാകുമാരിയിൽ 51 പേർക്കും രോഗം സ്ഥിരീകരിച്ചു.
പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് പഴനിസ്വാമിക്കും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ സുരക്ഷാ ജീവനക്കാർ അടക്കമുള്ളവർക്കും പരിശോധന നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..