കൊതുകുനിവാരണം: ചെന്നൈയിൽ ഡ്രോണുകൾ സ്ഥിരമാക്കും


ടീമിൽ ഏഴ്‌ ട്രാൻസ്‌ജെൻഡറുകളെ നിയമിക്കും

ചെന്നൈ : കൊതുക് നിയന്ത്രണത്തിൽ ഡ്രോണുകളുടെ പ്രാഥമിക രീക്ഷണം വിജയമായതോടെ ഇവ സ്ഥിരമായി ഉപയോഗപ്പെടുത്താൻ ചെന്നൈ കോർപ്പറേഷൻ തീരുമാനിച്ചു. ട്രാൻസ്ജെൻഡറുകൾക്ക് പരിശീലനംനൽകി ഡ്രോൺ പൈലറ്റുമാരായി നിയമിക്കും. ചൊവ്വാഴ്ച റിപ്പൺ ബിൽഡിങ്ങിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്.

തമിഴ്നാട് അൺമാൻഡ് ഏരിയൽ വെഹിക്കിൾ കോർപ്പറേഷൻ വഴിയാണ് ഏഴ് ട്രാൻസ്ജെൻഡറുകൾക്ക് ഡ്രോൺ പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുക.

ചെന്നൈ കോർപ്പറേഷൻ 2021 ജൂൺ 26-നാണ് ആദ്യമായി കൊതുകു നശീകരണത്തിന് ഡ്രോൺ ഉപയോഗിച്ചത്. ഈ പരീക്ഷണം വിജയമായതോടെ ഇതേവർഷം ജൂലായ് ഒന്നിനും 15-നും ഈ വർഷം ഫെബ്രുവരി 28-നും മാർച്ച് 14-നും ഇടയിലും ഡ്രോൺ ഉപയോഗിച്ച് കൊതുകുനിയന്ത്രണ നടപടികൾ സ്വീകരിച്ചു.

എത്തിപ്പെടാൻ പറ്റാത്ത ജലപാതകളിൽ ഡ്രോണുകൾ ഉപയോഗിച്ച് ലാർവിസൈഡ് തളിക്കുന്നത് എളുപ്പമാണെന്ന് പ്രമേയത്തിൽ പറയുന്നു.

ഡ്രോണുകളുടെ ഉപയോഗം ചെലവേറിയതിനാൽ സിംഗാര ചെന്നൈ 2.0 പ്രകാരം സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ഡ്രോണുകൾ വാങ്ങാൻ പൗരസമിതി നിർദേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..