ചിന്നവർ എന്നുവിളിച്ചാൽ മതി - അണികളോട് ഉദയനിധി


ചെന്നൈ : തന്നെ ചിന്നവർ എന്നുവിളിച്ചാൽ മതിയെന്ന് അണികളോട് ഡി.എം.കെ. യുവജന വിഭാഗം നേതാവ് ഉദയനിധി സ്റ്റാലിന്റെ അഭ്യർഥന.

തഞ്ചാവൂരിലെ പാർട്ടി പൊതുയോഗത്തിൽ അനുയായികൾ മൂന്നാം കലൈജ്ഞർ എന്ന് അഭിസംബോധന ചെയ്തപ്പോഴാണ് കലൈജ്ഞർ കരുണാനിധിയുടെ കൊച്ചുമകനും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി നിലപാട് വ്യക്തമാക്കിയത്.

ഡി.എം.കെയുടെ കിരീടാവകാശിയായി കണക്കാക്കപ്പെടുന്ന ഉദയനിധിയെ ഇളംതലൈവരെന്നും ചിന്നവരെന്നും മൂന്നാം കലൈജ്ഞർ എന്നുമെല്ലാം അണികൾ അഭിസംബോധന ചെയ്യാറുണ്ട്. പ്രായത്തിൽ കുറഞ്ഞ തനിക്ക് ചിന്നവർ എന്ന വിളിപ്പേരാണ് ചേരുകയെന്നാണ് ഉദയനിധിയുടെ അഭിപ്രായം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..