ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെതിരേ പ്രതിഷേധം


ചെന്നൈ : ഗുജറാത്ത് കലാപ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്ത് പ്രതിഷേധം. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പി.യു.സി.എൽ.) ഉൾപ്പെടെയുള്ള സന്നദ്ധ-മനുഷ്യാവകാശ സംഘടനകളാണ് പ്രതിഷേധിച്ചത്. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, ദിണ്ടിക്കൽ, സേലം തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ സംസ്ഥാനത്ത് പ്രതിഷേധമാർച്ചും യോഗങ്ങളും നടത്തുമെന്ന് പി.യു.സി.എൽ. ഭാരവാഹികൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..