ഫെയ്മ മറുനാടൻ മലയാളി മഹാസമ്മേളനം: മാധ്യമസെമിനാറിൽ ബി.ആർ.പി. ഭാസ്‌കറിനെ ആദരിക്കും


ചെന്നൈ : ഫെയ്മ മറുനാടൻ മലയാളി മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാധ്യമസെമിനാറിൽ പത്രപ്രവർത്തനരംഗത്ത് ഏഴര പ്പതിറ്റാണ്ടുപൂർത്തിയാക്കിയ ബി.ആർ.പി. ഭാസ്കറിനെ ആദരിക്കും. ജൂലായ് ഒമ്പതിന് വൈകീട്ട് നാലിന് കോയമ്പേട് സെയ്ന്റ് തോമസ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ ‘വി.കെ. മാധവൻ സ്മാരക വേദി’യിലാണ് സെമിനാർ.

‘മറുനാടൻ മലയാളികളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ പ്രശാന്ത് കാനത്തൂർ സംസാരിക്കും. തുടർന്നുനടക്കുന്ന സംവാദത്തിൽ മാധ്യമരംഗത്തെ പ്രമുഖരായ ഡോ. സെബാസ്റ്റ്യൻ പോൾ, ശശികുമാർ (ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം), അരുൺ റാം (ടൈംസ് ഓഫ് ഇന്ത്യ, ചെന്നൈ) എന്നിവർ പങ്കെടുക്കും. പി.എ. സുരേഷ് കുമാർ, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകും. കേരള കൗമുദിയിലെ എം.പി. ശ്യാം കുമാർ ഉൾപ്പെടെ ചെന്നൈയിൽനിന്നും വിവിധസംസ്ഥാനങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഫെയ്മ മറുനാടൻ മലയാളി മഹാസമ്മേളനം ചെയർമാൻ കൽപ്പക ഗോപാലൻ, ജനറൽകൺവീനർ റെജികുമാർ എന്നിവർ അറിയിച്ചു.

ജൂലായ് ഒമ്പതിനുംപത്തിനുമാണ് മറുനാടൻ മലയാളി മഹാസമ്മേളനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..