ചെന്നൈ : ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിന് എന്ന പേരിൽ പണം തട്ടിയെടുത്തുവെന്ന് പരാതി. മധുര സ്വദേശിനിയായ അനുരാധയാണ് ചെന്നൈയിലുള്ള ബിറ്റ്കോയിൻ നിക്ഷേപക സ്ഥാപനം മുഖേന തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചത്. സ്ഥാപനം ഉടമ ഇദയരാജിനും ഇടനിലക്കാരിയായി പ്രവർത്തിച്ച ഐശ്വര്യയ്ക്കുമെതിരെയാണ് മധുര ജില്ലാ കളക്ടർക്ക് പരാതിനൽകിയത്. മാസംതോറും ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനംചെയ്ത് 483 പേരിൽനിന്ന് 7.5 കോടി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
ഓൺലൈൻമുഖേന പരിചയപ്പെട്ട ഐശ്വര്യയുടെ നിർബന്ധത്തിലാണ് താൻ ആദ്യം പണം നിക്ഷേപിച്ചതെന്നും പിന്നീട് പരിചയക്കാരെ ഇതിൽ ചേർത്തുവെന്നും ഇവർ പറഞ്ഞു. ലാഭവിഹിതമെന്ന പേരിൽ തുടക്കത്തിൽ പണം നൽകി. എന്നാൽ പിന്നീട് പണംകിട്ടാതായി. ബിസിനസ് തകർന്നുവെന്നും പണം തിരിച്ചുനൽകാൻ മാർഗമില്ലെന്നും ആദ്യം പറഞ്ഞ ഇദയരാജ് ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. പലരും വായ്പ എടുത്താണ് നിക്ഷേപിച്ചതെന്നും അനുരാധ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..