സ്ത്രീകളെ ശല്യംചെയ്ത രണ്ടുപേർ അറസ്റ്റിൽ


ചെന്നൈ : വ്യത്യസ്തസംഭവങ്ങളിൽ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യംചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുക്കുപേട്ടയിലെ എസ്. ബാലൻ (48), അമ്പത്തൂരിലെ ബി. രവി (58) എന്നിവരാണ് അറസ്റ്റിലായത്. 19-കാരിയെ ശല്യം ചെയ്തതിനാണ് ആർ.കെ. നഗർ പോലീസ് ബാലനെ അറസ്റ്റ് ചെയ്തത്.

26-ന് രാത്രി പെൺകുട്ടി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാലനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. 25-ന് ബസ് സ്റ്റോപ്പിൽനിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 39-കാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് രവിയെ ചൂളൈമേട് പോലീസ് അറസ്റ്റുചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..