ചെന്നൈ : പത്തുവർഷത്തിനിടെ തമിഴ്നാട്ടിൽ പോലീസ് കസ്റ്റഡിയിൽ 84 പേർ മരിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. ശൈലേന്ദ്ര ബാബു. പത്തുവർഷത്തിനുള്ളിൽ രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ 950 പേർ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മധുരയിൽ നടത്തിയ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 മുതൽ തമിഴ്നാട്ടിൽ 18 കസ്റ്റഡി മരണങ്ങളുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 80 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 12 കേസുകളിൽ മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചമൂലം മരണമുണ്ടായിട്ടുള്ളൂ എന്നാണ് സി.ബി.സി.ഐ.ഡി. അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിൽ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവുണ്ട്. ഇതിനായി പോലീസുകാർക്കിടയിൽ ബോധവത്കരണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..