ഗർഭഛിദ്രത്തിന് മരുന്നുകഴിച്ച ബാലിക മരിച്ചു; രണ്ടുപേർ അറസ്റ്റിൽ


സ്കൂളിലേക്ക്‌ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

ചെന്നൈ : ഗർഭഛിദ്രത്തിന് വ്യാജചികിത്സക നൽകിയ മരുന്നു കഴിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബാലികയെ ഗർഭിണിയാക്കിയ ബന്ധു ഉൾപ്പെടെ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.

തിരുവണ്ണാമലയിലെ താനിപ്പടിയിൽനിന്നുള്ള 15-കാരി സ്കൂളിലേക്ക്‌ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. തുടർന്നുനടന്ന അന്വേഷണത്തിലാണ് പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നെന്നും ഗർഭം അലസിപ്പിക്കുന്നതിനുള്ള അശാസ്ത്രീയ ചികിത്സയാണ് മരണത്തിന് കാരണമായതെന്നും കണ്ടെത്തിയത്.

അകന്ന ബന്ധുവായ എസ്. മുരുകൻ(27) പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളിൽനിന്നാണ് കുട്ടി ഗർഭിണിയായത്. ഗർഭം അലസിപ്പിക്കാനായി സമീപത്തുള്ള ഗാന്ധി എന്ന സ്ത്രീയുടെ അടുത്താണു പോയത്. സുഹൃത്ത് സതീഷിന്റെ സഹായത്തോടെയായിരുന്നൂ അത്. ഗാന്ധി നൽകിയ മരുന്നു കഴിച്ചതാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ വർഷവും പെൺകുട്ടി ഗർഭിണിയായിരുന്നെന്നും അന്നും ഗാന്ധിയുടെ മരുന്നാണ് മുരുകൻ നൽകിയതെന്നും പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മുരുകനെയും സതീഷിനെയും അറസ്റ്റു ചെയ്തു. മുരുകനെതിരേ പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വയോധികയായ ഗാന്ധി ചികിത്സയിലാണെന്നും ആശുപത്രി വിട്ടയുടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഗാന്ധിയുടെ ഭർത്താവ് ചെന്നൈയിൽ ഒരു സ്വകാര്യാശുപത്രിയിൽ ജീവനക്കാരനായിരുന്നു. ഭർത്താവ് മരിച്ചപ്പോഴാണ് ഗാന്ധി തിരുവണ്ണാമലൈയിലേക്കു വന്നതും അനധികൃതമായി ചികിത്സ തുടങ്ങിയതും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..