ഓണത്തിന് പ്രത്യേക തീവണ്ടികൾ


Caption

ചെന്നൈ : ഓണത്തിന് നാട്ടിലേക്കുപോകുന്നവരുടെ യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽനിന്ന് എറണാകുളത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി അനുവദിച്ചു. കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി അനുവദിച്ചു. പ്രത്യേക തീവണ്ടിയിൽ തത്കാൽ നിരക്കായിരിക്കും ഈടാക്കുക.

എറണാകുളം-ചെന്നൈ

എറണാകുളം ജങ്ഷനിൽനിന്ന് സെപ്റ്റംബർ ഒന്നിന് രാത്രി പത്തിന് പുറപ്പെടുന്ന തീവണ്ടി (06046) പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് ചെന്നൈ സെൻട്രലിലെത്തും. ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട്, കാട്പാഡി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ചെന്നൈയിൽനിന്ന് സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.10-ന് തിരിക്കുന്ന തീവണ്ടി (06045) പിറ്റേന്നുരാവിലെ മൂന്നിന് എറണാകുളം ജങ്ഷനിലെത്തും.

താംബരം- മംഗളൂരു

താംബരത്തുനിന്ന് സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന തീവണ്ടി (06041) പിറ്റേന്നുരാവിലെ 6.30-ന് മംഗളൂരൂ ജങ്ഷനിലെത്തും. ചെന്നൈ എഗ്‌മൂർ, പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മംഗളൂരുവിൽനിന്ന് സെപ്റ്റംബർ മൂന്നിന് രാവിലെ 9.40-ന് തിരിക്കുന്ന തീവണ്ടി(06042) പിറ്റേന്നുരാവിലെ നാലിന് താംബരത്ത് എത്തും.

താംബരം-കൊച്ചുവേളി

താംബരത്തുനിന്ന് കൊച്ചുവേളിയിലേക്ക് സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് 2.45-ന് തിരിക്കുന്ന തീവണ്ടി(06043) പിറ്റേന്നുരാവിലെ 11.10-ന് കൊച്ചുവേളിയിലെത്തും. എഗ്‌മോർ, പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കൊച്ചുവേളിയിൽനിന്ന് താബരത്തേക്ക് സെപ്റ്റംബർ അഞ്ചിന് വൈകീട്ട് തിരിക്കുന്ന തീവണ്ടി(06044) പിറ്റേന്ന് 10.55-ന് താംബരത്ത് എത്തും.

കൊച്ചുവേളി-െബംഗളൂരു

കൊച്ചുവേളിയിൽനിന്ന് ബെംഗളൂരിലേക്ക് സെപ്റ്റംബർ 11-ന് വൈകീട്ട് അഞ്ചിന് തിരിക്കുന്ന തീവണ്ടി(06037) പിറ്റേന്നുരാവിലെ 10.10-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് സെപ്റ്റംബർ 12-ന് വൈകീട്ട് മൂന്നിന് പുറപ്പെടുന്ന തീവണ്ടി(06038) പിറ്റേന്നുരാവിലെ 6.35-ന് കൊച്ചുവേളിയിലെത്തും.

കേരളത്തിൽ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

സ്ലീപ്പർകോച്ചുകൾ കുറയ്ക്കും; പകരം എ.സി. ഇക്കോണമി കോച്ച്

ചെന്നൈ-മംഗളൂരു എക്സ്‌പ്രസിൽ 15 മുതൽ എ.സി. ഇക്കോണമി കോച്ച്

ചെന്നൈ : തീവണ്ടികളിൽ സ്ലീപ്പർകോച്ച്‌ കുറച്ച് എ.സി. കോച്ചുകളിൽ ഇക്കോണമി കോച്ച് ഏർപ്പെടുത്തും. ചെന്നൈ-മംഗളൂരു എക്സ്‌പ്രസിൽ (12685/12686) 15 മുതൽ എ.സി. ഇക്കോണമി കോച്ച് ആരംഭിക്കും. തുടക്കത്തിൽ ഒരു ഇക്കോണമി കോച്ചാണ് ഉണ്ടാവുക. ഇക്കോണമി കോച്ചിൽ 83 ബർത്തുണ്ടാകും. തേഡ് എ.സി.കോച്ചിലെ ബർത്തുകളെക്കാൾ കൂടുതലാണിത്. യാത്രാനിരക്കിലും നേരിയകുറവുണ്ട്.

തേഡ് എ.സി.യിൽ ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് 1285 രൂപയാണ്. ഇക്കോണമിയിൽ 1165 രൂപയാണ് നിരക്ക്. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ്, എറണാകുളം-നിസാമുദീൻ മംഗള എന്നീ തീവണ്ടികളിലും എ.സി. ഇക്കോണമി കോച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. എ.സി. ഇക്കോണമി കോച്ചിലേക്ക് റിസർവേഷൻ ആരംഭിച്ചു. ഇതിലും തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളുണ്ട്.

തീവണ്ടികളിൽ സ്ലീപ്പർകോച്ചുകൾ ഘട്ടംഘട്ടമായി കുറയ്ക്കാൻ റെയിൽവേ ബോർഡ് 2020-ൽ തീരുമാനിച്ചിരുന്നു. സൂപ്പർഫാസ്റ്റ് തീവണ്ടികളിൽ പരമാവധി 11 സ്ലീപ്പർകോച്ചുകൾ വരെയുണ്ട്. ഇവയിൽ രണ്ട് സ്ലീപ്പർകോച്ചുകൾ നിലനിർത്തി ബാക്കിയെല്ലാം തേഡ് എ.സി. കോച്ചുകളാക്കി മാറ്റാനും തീരുമാനിച്ചിരുന്നു.

ഇതിന്റെ തുടക്കമെന്നനിലയിലാണ് തേഡ് എ.സി. കോച്ചുകൾക്ക് സമാനമായ ഇക്കോണമി എ.സി. കോച്ച് ഏർപ്പെടുത്തുന്നത്. സ്ലീപ്പർകോച്ചുകൾ വെട്ടിക്കുറയ്ക്കുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..