ഗവർണർക്കെതിരേ വീണ്ടും തമിഴ്‌നാട്: സ്റ്റാലിൻ വി.സി.മാരുടെ യോഗംവിളിച്ചു


ചെന്നൈ : തമിഴ്‌നാട്ടിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം 17-ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി. വി.സി.മാരുടെ നിയമനമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഗവർണറുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അവഗണിച്ച് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കുന്നത്.

സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണർക്കുപകരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ട് തമിഴ്‌നാട് നിയമസഭ ബിൽ പാസാക്കിയിരുന്നു. എന്നാൽ, ഗവർണർ ആർ.എൻ. രവി ഇതിൽ ഒപ്പുവെച്ചിട്ടില്ല. സർവകലാശാലകളുടെ ചാൻസലർകൂടിയായ ഗവർണർ രണ്ടുമാസംമുമ്പ് സർക്കാരിനെ അറിയിക്കാതെ വൈസ് ചാൻസലർമാരുടെ യോഗംവിളിച്ചിരുന്നു.

സംസ്ഥാനസർക്കാരിനുള്ള അധികാരമുപയോഗിച്ചാണ് വൈസ് ചാൻസലർമാരുടെ യോഗം വിളിക്കുന്നതെന്ന് മന്ത്രി പൊൻമുടി പറഞ്ഞു.

സർക്കാരിനുകീഴിലുള്ള 13 സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനരീതിയിൽ മാറ്റംവരുത്തുന്നതിനുള്ള രണ്ടു ബില്ലുകൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയെ നിയമിക്കുന്നതിന് സർക്കാരിന് അധികാരമില്ലാത്തത് ഭരണപരമായ പ്രശ്നങ്ങൾക്കു വഴിവെക്കുന്നുണ്ടെന്ന് ബില്ലിന്റെ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..