തമിഴ്‌നാട് എൻജിനിയറിങ്: കൗൺസലിങ് 20 മുതൽ


ചെന്നൈ : തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശനത്തിനുള്ള കൗൺസലിങ് ഈ മാസം 20-ന് തുടങ്ങും. റാങ്ക് ലിസ്റ്റ് 16-ന് പ്രസിദ്ധീകരിക്കും. അതിനുശേഷം 20 മുതൽ 23 വരെ പ്രത്യേക സംവരണവിഭാഗങ്ങൾക്കുള്ള കൗൺസലിങ് നടക്കും. 25 മുതൽ ഒക്ടോബർ 21 വരെയാണ് ജനറൽ വിഭാഗത്തിലുള്ളവരുടെ കൗൺസലിങ്.

റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ സി.ബി.എസ്.ഇ. പ്ലസ് ടു ഫലം വൈകുകയും കോളേജുകൾക്ക് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിക്കുന്ന നടപടിയിൽ കാലതാമസം വരുകയും ചെയ്തതോടെയാണ് റാങ്ക് ലിസ്റ്റ് വൈകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..