തായ്‌ലാൻഡിൽനിന്ന് കടത്തിയ മൃഗങ്ങളെ പിടികൂടി


ചെന്നൈ : തായ്‌ലാൻഡിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന വന്യമൃഗങ്ങളെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവത്തിൽ രാമനാഥപുരം കിഴക്കര സ്വദേശി മുഹമ്മദ് ഷക്കീലി (21) നെ അറസ്റ്റുചെയ്തു. ആഫ്രിക്ക, അമേരിക്ക, സീഷെൽസ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുളള പാമ്പുകൾ, കുരങ്ങുകൾ, ആമകൾ എന്നിവയെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്നത്. വടക്കേ അമേരിക്കയിൽനിന്നുള്ള വിഷമില്ലാത്ത പതിനഞ്ച് പാമ്പുകൾ, ആഫ്രിക്കയിലെ വനങ്ങളിൽനിന്നുള്ള അഞ്ചു പെരുമ്പാമ്പുകൾ, കുരങ്ങുകൾ, സീഷെൽസിൽനിന്നുള്ള ആമകൾ ഉൾപ്പെടെ 23 മൃഗങ്ങളെയാണ് കണ്ടെടുത്തത്.

പത്തുദിവസംമുമ്പ് ടൂറിസ്റ്റ് വിസയിൽ തായ് ലാൻഡിലേക്ക് പോയതായിരുന്നു മുഹമ്മദ് ഷക്കീൽ. എന്തിനാണ് മൃഗങ്ങളെ കൊണ്ടു വന്നതെന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..