മലയാളി ക്ലബ്ബ് പ്രിവിലേജ് കാർഡ് പുറത്തിറക്കി


മലയാളി ക്ലബ്ബ് പ്രിവിലേജ് കാർഡ് എം.കെ. നാരായണൻ പുറത്തിറക്കുന്നു

ചെന്നൈ : ചെട്ട്‌പെട്ട് മലയാളി ക്ലബ്ബ് 125-ാം വാർഷികത്തിന്റെ ഭാഗമായി പ്രിവിലേജ് കാർഡുകൾ പുറത്തിറക്കി. ശനിയാഴ്ച ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജിയോ ഫൗണ്ടേഷൻസ് മാനേജിങ് ഡയറക്ടർ പി.എൻ. രവിക്ക് നൽകി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

കർമസമിതി ചെയർമാൻ എൻ.ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഗണേശൻ, മുൻ പ്രസിഡന്റ് എം. നന്ദഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. മലയാളി ക്ലബ്ബ് പ്രിവിലേജ് കാർഡ് വഴി 30-ലധികം സ്ഥാപനങ്ങളിൽ നിന്നും ഓഫറുകൾ ലഭിക്കും. 25000 രൂപയുടെ സിൽവർ കാർഡുകൾ, 50000 ത്തിന്റെ ഗോൾഡ് കാർഡുകൾ, ഒരു ലക്ഷത്തിന്റെ പ്ലാറ്റിനം കാർഡുകൾ മൂന്നു ലക്ഷത്തിന്റെ ഡയമണ്ട് കാർഡുകൾ എന്നിവയാണ് പുറത്തിറക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..