കൈരളിയുടെ സൗജന്യ ഓണക്കിറ്റ് വിതരണം


ചെന്നൈ : നോർത്ത് ചെന്നൈ കൈരളി അസോസിയേഷൻ തുടർച്ചയായി ഏഴാം വർഷവും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നു.

എല്ലാ അംഗങ്ങൾക്കും കിറ്റുകൾ നൽകുമെന്നും 20 ശതമാനം കിറ്റുകൾ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന തമിഴ് കുടുംബംങ്ങൾക്കു നൽകുമെന്നും പ്രസിഡന്റ് ബി. ഷാജിയും സെക്രട്ടറി ആർ. രാജ്കുമാറും അറിയിച്ചു.

700 രൂപയിൽ കൂടുതൽ വിലവരുന്ന 600 കിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനം. വിതരണപദ്ധതിയുടെ കോ-ഓർഡിനേറ്ററായി ജി. ഫെലിക്‌സിനെ തിരഞ്ഞെടുത്തു. ശ്രീ ഗുരുവായൂരപ്പൻ ചിറ്റസ് ആണ് ചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..