ജോൺസൺ സംഗീതനിറവിൽ ‘മധുരം ജീവാമൃതം’


‘മധുരം ജിവാമൃതം’ ഉദ്ഘാടനച്ചടങ്ങിൽ കെ.എസ്. ചിത്ര ദീപം തെളിയിക്കുന്നു

ചെന്നൈ : സംഗീതസംവിധായകൻ ജോൺസന്റെ സ്മരണയ്ക്കായി ആശ്രയം ഒരുക്കിയ സംഗീതസന്ധ്യ ‘മധുരം ജീവാമൃതം’ ശ്രദ്ധേയമായി.

കെ.എസ്. ചിത്ര, ഉണ്ണിമേനോൻ, ലതിക, നടേശ് ശങ്കർ, രാകേഷ് ബ്രഹ്മാനന്ദൻ, ശാന്താ ബാബു, ബിനു ആനന്ദ് എന്നിവർക്കൊപ്പം ചെന്നൈയിൽനിന്നും തോമസ് മെൽവിൻ, അനിരുദ്ധ് നമ്പ്യാർ, ആശിഷ്, കാർത്തിക് പി. നമ്പ്യാർ, പവിത്ര, സഞ്ജയ് രാമചന്ദ്രൻ, വർഷ, ബിന്ദു ബിജു, ദിനേശ്, കിരൺ, റാഫി, റിച്ച, ശ്രീദേവി മേനോൻ, ഉത്തര, നേഹ എന്നിവർ ഗാനമാലപിച്ചു. എസ്. രാജേന്ദ്രബാബു ജോൺസന്റെ ഗാനങ്ങൾ ഏകോപിപ്പിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ ചിത്ര, ഉണ്ണിമേനോൻ, ലതിക, കെ.പി. സുരേഷ് ബാബു, കൽപ്പക ഗോപാലൻ, എം. നന്ദഗോവിന്ദ്, ടി.വി. വിജയകുമാർ, അംബിക ശിവകുമാർ, ശ്യാമള ജയപ്രകാശ്, ജനാർദനൻ, പി.എ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..