പാടി യു.സി.സി. ഓണാഘോഷം


പാടി യു.സി.സി.യുടെ ഓണാഘോഷത്തോനുബന്ധിച്ച് നടന്ന കായിക മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്

ചെന്നൈ : പാടി യുണൈറ്റഡ് കൾച്ചറൽ സെന്ററിന്റെ (യു.സി.സി.) ഈ മാസം എട്ടിന് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് യു.സി.സി. സ്കൂൾ അങ്കണത്തിൽ കായികമത്സരം സംഘടിപ്പിച്ചു.

ചെന്നൈ മഹിള അസോസിയേഷൻ പ്രസിഡന്റ് വത്സല പത്മകുമാരി പതാക ഉയർത്തി. കുടുംബശ്രീ പ്രസിഡന്റ് രജനി മനോഹർ ദീപശിഖ തെളിയിച്ച് കായിക മത്സരം ഉദ്ഘാടനം ചെയ്തു.



സ്പോർട്‌സ് കൺവീനർ ആർ. അയ്യപ്പൻ നായർ, ജോ. കൺവീനർ ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

സംഘടന പ്രസിഡന്റ് കെ. മോഹൻ, ജനറൽ സെക്രട്ടറി ആർ. മോഹൻ നായർ, ഖജാൻജി സുധാകരൻ, നിത്യാനന്ദൻ, പുരുഷോത്തമൻ, വേണു തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..