എറണാവൂർ കരയോഗം വാർഷികം


എറണാവൂർ എൻ.എസ്.എസ്. കരയോഗം വാർഷികാഘോഷത്തിൽ ടി.എൻ.എസ്.എസ്. ചെയർമാനെ ആദരിച്ചപ്പോൾ

ചെന്നൈ : തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി എറണാവൂർ-എണ്ണൂർ കരയോഗം 30-ാം വാർഷികം ആഘോഷിച്ചു. എറണാവൂർ എറണീശ്വരൻ കോവിലിൽ അഭിഷേക പൂജകളോടുകൂടി ആരംഭിച്ച വാർഷികാഘോഷച്ചടങ്ങ് ടി.എൻ.എസ്.എസ്. ചെയർമാൻ സി.കെ. വാസുക്കുട്ടൻ ഉദ്ഘാടനംചെയ്തു.

കരയോഗം പ്രസിഡന്റ് ജി. നന്ദകുമാർ അധ്യക്ഷതവഹിച്ചു. കരയോഗം രക്ഷാധികാരിയും തമിഴ്‌നാട് നാഷണൽ ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷനുമായ വി.പി. ശിവശങ്കരൻ, കരയോഗം സെക്രട്ടറി ആർ. രാജ്കുമാർ, ഖജാൻജി എം. പ്രഭാകരൻ, സി.ഇ.സി. അംഗം സി. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.എസ്.എസ്.എൽ.സി., പ്ലസ്ടു ക്ലാസുകളിൽ ഉയർന്നമാർക്ക് നേടിയ കുട്ടികളെ അനുമോദിക്കുകയും പ്രശംസാ ഫലകം നൽകുകയുംചെയ്തു. തൊഴിൽപ്പരിശീലനംപോലെ സമുദായ അംഗങ്ങൾക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാൻ കരയോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വനിതാവിഭാഗം പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് സി.കെ. വാസുക്കുട്ടൻ അഭ്യർഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..