ആത്മ മലയാളി സേവാസമിതി ഓണമാഘോഷിച്ചു


ആത്മ ഓണാഘോഷത്തിൽ മുഖ്യാതിഥിയായ നടൻ ദിനേശ് പണിക്കർ സംസാരിക്കുന്നു

ഹൈദരാബാദ് : ആത്മ മലയാളിസേവാസമിതി ഹൈദരാബാദ് ബോവിൻപള്ളി എം.എം.ആർ. ഗാർഡൻസിൽ വിപുലമായി ഓണം ആഘോഷിച്ചു.

കേരളത്തിൽനിന്നുള്ള കതിരോൻ നാട്ടുകലാവേദി അവതരിപ്പിച്ച തെയ്യം, മറ്റു പരമ്പരാഗത നാടൻ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.ചലച്ചിത്ര-സീരിയൽ നടൻ ദിനേശ് പണിക്കർ മുഖ്യാതിഥിയായി. വ്യവസായ പ്രമുഖരായ ടി.എസ്. അനൂപ്, കെ. രാജൻ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് ബി.എൻ. അജയകുമാർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി കെ.കെ. രാജേഷ് ആത്മയുടെ കാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആത്മ ചെയർമാൻ സി.ജി. ചന്ദ്രമോഹൻ ഓൺലൈനായി ആശംസകൾ അറിയിച്ചു. രജിതാ പദ്മനാഭൻ നന്ദി രേഖപ്പെടുത്തി.

ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. തിരുവാതിരക്കളിയും കൂറ്റൻ പൂക്കളവും ശ്രദ്ധയാകർഷിച്ചു. ഓണസദ്യയുമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..