അഞ്ചുദിവസംകൂടി മഴ തുടരും


കോടമ്പാക്കത്ത് മഴയിലൂടെ കുട്ടിയുമായി പോകുന്ന അമ്മ

ചെന്നൈ : വടക്കുകിഴക്കൻ കാലവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിൽ പലയിടങ്ങളിലും മഴ. ബുധനാഴ്ച പുലർച്ച ആരംഭിച്ച മഴ ചിലയിടങ്ങളിൽ വൈകുന്നേരവും തുടർന്നു. അടുത്ത അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചെന്നൈയിൽ പുലർച്ചെ ശക്തമായ മഴയും പിന്നീട് ഒറ്റപ്പെട്ട നേരിയ മഴയുമുണ്ടായി. എഗ്മൂർ, ചെത്‌പെട്ട്, നുങ്കമ്പാക്കം, മൈലാപൂർ, സെയ്ദാപേട്ട്, പുരുഷവാക്കം, കോടമ്പാക്കം, ചൂളൈമേട്, റോയപ്പേട്ട്, തേനാംപേട്ട് തുടങ്ങി നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം മഴ പെയ്തു.



വൈദ്യുതി കേബിളുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനും അഴുക്കുചാൽ വൃത്തിയാക്കുന്നതിനുമായി റോഡിന്റെ വശങ്ങൾ കുഴിച്ച സമയത്ത് മഴയെത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. മൈലാപ്പൂർ, രാധാകൃഷ്ണശാലൈ തുടങ്ങിയിടങ്ങളിൽ ഗതാഗത സ്തംഭനമുണ്ടായി. മെട്രോ റെയിൽ നിർമാണംനടക്കുന്നിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ, തിരുവണ്ണാമലൈ, വിഴുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിൽ അടുത്തദിവസങ്ങളിലും മഴപെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..