ചെന്നൈ : ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഉടൻ നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു. ബില്ലിന് അനുമതി നൽകുന്നത് സംബന്ധിച്ച് വ്യാഴാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലിനെക്കുറിച്ച് ഗവർണർക്കുണ്ടായിരുന്ന ചില സംശയങ്ങൾക്ക് നേരിട്ടുവിശദീകരണം നൽകി. പ്രസക്തമായ പല വിവരങ്ങളും വിദഗ്ധരുടെ റിപ്പോർട്ടും വിശകലനം ചെയ്താണ് ബിൽ തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. ഓഫ് ലൈനിലെയും ഓൺലൈനിലെയും കളികൾക്കു വ്യത്യാസമുണ്ടെന്നും ഓഫ് ലൈനിൽ കളിച്ച് ആരും ആത്മഹത്യ ചെയ്തിട്ടില്ല. ഓൺലൈൻ റമ്മിയും മറ്റുമൊക്കെ രോഗമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതാണ്. അനുമതി ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരുമെന്നും രഘുപതി അറിയിച്ചു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..