സന്നിധാനത്ത് ആകെയുള്ള 650 മുറികളിൽ 104 മുറികൾക്ക് ഇത്തവണ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡോണർ ഹൗസിലെ മുറികളും ഗസ്റ്റ് ഹൗസിലെ മുറികളും ചേർന്നതാണിത്. onlinetdb.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
ശബരി ഗസ്റ്റ് ഹൗസിൽ രണ്ട് കിടക്കകളുള്ള സാധാരണ മുറിക്ക് 12 മണിക്കൂറിന് 1000 രൂപയും 16 മണിക്കൂറിന് 1400 രൂപയും 24 മണിക്കൂറിന് 2000 രൂപയുമാണ് ചാർജ്. ഒരുമിച്ചെത്തുന്ന തീർഥാടകർക്ക് ഡോർമിറ്ററിയും ബുക്കുചെയ്യാം. 12 മണിക്കൂറിന് 250 മുതലാണ് വാടക. 16 മണിക്കൂറിന് 350 മുതലും. നടപ്പന്തൽ, താഴെതിരുമുറ്റം, പാണ്ടിത്താവളത്തിലെ വിരിഷെഡ്ഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വിരിവെയ്ക്കാം. പായയും ലഭിക്കും. പമ്പ മണപ്പുറത്ത് രണ്ട് വലിയ വിരിഷെഡ്ഡുകളും ഉണ്ട്. 600പേർക്ക് ഇവിടെ വിരിവെയ്ക്കാം.
*** *** ***
വെള്ളിയാഴ്ച 71,250 പേരാണ് ദർശനത്തിന് ബുക്കുചെയ്തിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..