ചെന്നൈ : കുഞ്ഞിന് മുലയൂട്ടാനാവാത്തതിൽ വിഷമിച്ച് യുവതി ജീവനൊടുക്കി. ചെന്നൈ കൊടുങ്കയ്യൂർ മുത്തമിഴ് നഗറിലെ അമീൻ ബാഷയുടെ ഭാര്യ ആഷ (24) യാണ് പ്രസവിച്ച് നാൽപ്പതാം ദിവസം ആത്മഹത്യചെയ്തത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. 40 ദിവസം മുമ്പാണ് ആഷ ആൺകുഞ്ഞിന് ജന്മംനൽകിയത്.
മുലപ്പാൽ ശരിയായി ഉത്പാദിപ്പിക്കാനാവാത്തതിൽ ആഷ ഏറെ വിഷമിച്ചിരുന്നുവത്രെ. പാൽ ലഭിക്കാതെയുള്ള കുഞ്ഞിന്റെ കരച്ചിൽകേട്ട് സങ്കടംസഹിക്കാനാവാതെ ഫാനിൽ തൂങ്ങി മരിച്ചതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..