ചെന്നൈ : ക്രിസ്മസ്-പുതുവത്സര ആഘോഷം അടുത്തതോടെ വിമാനയാത്രാനിരക്കു വർധിക്കുന്നു. 24 മുതൽ ജനുവരി ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായതിനാൽ യാത്രക്കാർ കൂടും. തീവണ്ടി ടിക്കറ്റ് ലഭിക്കാത്തതിനാൽ വിമാനങ്ങളാണ് ആശ്രയം.
രാജ്യാന്തര, ആഭ്യന്തര വിമാനനിരക്കുകളിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. സിങ്കപ്പൂർ, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിലേക്ക് ബുക്കിങ് തീർന്നനിലയിലാണ്. ശ്രീനഗർ, ചണ്ഡീഗഢ്, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കും നിരക്ക് വർധിപ്പിച്ചു. ചെന്നൈയിൽനിന്നും ഡൽഹിയിലേക്ക് സാധാരണ 8000 രൂപയുണ്ടായിരുന്ന യാത്രാനിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ 17,000 രൂപയായി വർധിച്ചു.
ഗോവയ്ക്ക് 4500 രൂപയുണ്ടായിരുന്നത് 13,000 ത്തിനു മുകളിലെത്തി. കൊച്ചിയിലേക്കുള്ള നിരക്കും പത്തായിരം കടന്നു. കോയമ്പത്തൂർ, തിരുച്ചിറപ്പളളി, മധുര, തൂത്തുക്കുടി വിമാന നിരക്കുകളും സാധാരണയുളള 3000 മുതൽ 5000 രൂപയിൽ നിന്നും 8000 രൂപയായി ഉയർന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..