ഐ.സി.എഫ്. കൈരളി സിൽവർജൂബിലി: ലോഗോ പ്രകാശനംചെയ്തു


ഐ.സി.എഫ്. കൈരളി അസോസിയേഷൻ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ എം.പി. അൻവർ പ്രകാശനം ചെയ്യുന്നു

ചെന്നൈ : ഐ.സി.എഫ്. കൈരളി അസോസിയേഷന്റെ ഒരുവർഷംനീളുന്ന സിൽവർജൂബിലി ആഘോഷങ്ങളുടെ ലോഗോ സി.ടി.എം.എ. ജനറൽസെക്രട്ടറി എം.പി. അൻവർ പ്രകാശനംചെയ്തു. പ്രസിഡന്റ് ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.കെ. രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തി. ആശ്രയം ജനറൽസെക്രട്ടറി പി.എ. സുരേഷ് കുമാർ, ഐ.സി.എഫ്. കൈരളി രക്ഷാധികാരികളായ ടി. ചന്ദ്രൻ, വി. രാമദാസൻ, പി.എ. പദ്‌മേക്ഷണൻ, ജനറൽസെക്രട്ടറി എ. സുരേഷ്, വൈസ് പ്രസിഡന്റ് ജഗന്നിവാസൻ എന്നിവർ സംസാരിച്ചു. സി.ടി.എം.എ. ആവണിപ്പൂവരങ്ങിൽ വടംവലി മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഐ.സി.എഫ്. കൈരളി വനിതാടീം അംഗങ്ങളെയും രണ്ടാംസ്ഥാനം നേടിയ പുരുഷടീം അംഗങ്ങളെയും ഉത്സവിലും പ്രവാസീയത്തിലും പങ്കെടുത്തവരെയും അനുമോദിച്ചു. പ്രൊഫഷണൽ വോളി ലീഗിൽ കൊച്ചിൻ സ്പെക്കറിനുവേണ്ടി സെലക്ഷൻ ലഭിച്ച ഐ.സി.എഫ്. കൈരളി അംഗം ഫയസ്, കഴിഞ്ഞ നാഷണൽ വോളിബോൾ ജേതാക്കളായ കേരളടീമിലെ അംഗമായ എയ്ഞ്ചൽ എന്നിവരെ അനുമോദിച്ചു. ഐ.സി.എഫ്. കൈരളി ട്രഷറർ ടി.വി. ഷാജൻ, കലാവിഭാഗം കൺവീനർ അജിത്ത് കല്ലൻ, കായികവിഭാഗം കൺവീനർ സി. മഹേഷ്, നിർവാഹകസമിതി അംഗങ്ങളായ പി.ബി. സത്യൻ, പി.എൻ. ശിവദാസ്, ശ്രീജാ ആനന്ദ്, എം.എസ്. ഗായത്രി, എം.പി. പ്രശോഭ്, വി. റിജേഷ്, രജീഷ് സി.പി, മിസ്‌ന മുഹമ്മദ്, രാധിക കൃഷ്ണ, സംഗീത, ഷബീബ് എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..