ചെന്നൈ : നഗരമധ്യത്തിൽ ഇരുമ്പുവ്യാപാരിയെ ആറംഗസംഘം വെട്ടിക്കൊന്നു. മുനുസ്വാമിയെയാണ് (37) കൊന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ പെരിയമേട് മൂർമാർക്കറ്റ് സമുച്ചയത്തിലാണ് സംഭവം. പുളിയത്തോപ്പ് എ.എം. ഗാർഡനിൽ താമസിക്കുന്ന മുനുസ്വാമിയെ സുഹൃത്തുക്കൾ ചേർന്ന് മൂർമാർക്കറ്റിലേക്ക് വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പെരിയമേട് പോലീസ് പറഞ്ഞു.
മുനുസ്വാമിയുടെ കരച്ചിൽകേട്ട് സമീപപ്രദേശങ്ങളിലുള്ളവർ എത്തിയെങ്കിലും കൊലനടത്തിയവർ ഓടിരക്ഷപ്പെട്ടു. പോലീസ് നടത്തിയ വാഹനപരിശോധനയിൽ കൊലയാളികളിൽ നാലുപേർ ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് തിരുവള്ളൂർ നഗറിൽവെച്ച് അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരുൾപ്പെടെ ആറുപേർ കാറിൽ സഞ്ചരിക്കുകയായിരുന്നു. കാറിൽ രക്ഷപ്പെട്ട രണ്ടുപേരെ പോലീസ് അന്വേഷിക്കുകയാണ്.
പഴയ മൊബൈൽഫോണുകൾ വാങ്ങി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതും കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന് പിടിലായവരെ ചോദ്യംചെയ്ത പെരിയമേട് പോലീസ് ഇൻസ്പെക്ടർ ദീപക് കുമാർ പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..