ജയലളിത വിടവാങ്ങിയിട്ട് ഇന്ന് ആറ് വർഷം


ചെന്നൈ : ജയലളിതയുടെ ആറാം ചരമവാർഷികദിനത്തിൽ അനുസ്മരണം നടത്താൻ ഒരുങ്ങി എ.ഐ.എ.ഡി.എം.കെ.യിലെ വിവിധ വിഭാഗങ്ങൾ. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം, പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള എതിർപക്ഷം,

ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം, ദിനകരന്റെകീഴിലുള്ള അമ്മമക്കൾ മുന്നേറ്റകഴകം എന്നിവരാണ് തിങ്കളാഴ്ച പ്രത്യേകം അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുന്നത്.

പനീർശെൽവം വൻ റാലിതന്നെ നടത്താനാണ് ഒരുങ്ങുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച

ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിട്ടതിനുശേഷമുള്ള ഓർമദിനാചരണമാണ് തിങ്കളാഴ്ച നടക്കുന്നത്. ജയയുടെ മരണം 2016 ഡിസംബർ അഞ്ചിന് നടന്നതായിട്ടാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഡിസംബർ നാലിനുതന്നെ മരണം

സംഭവിച്ചിരിക്കാമെന്നാണ് ആറുമുഖസാമി കമ്മിഷന്റെ വിലയിരുത്തൽ. എന്നാൽ പളനിസ്വാമി, പനീർശെൽവം പക്ഷങ്ങൾ ഇത് അംഗീകരിച്ചിട്ടില്ല. ഇവർ ഡിസംബർ അഞ്ച് തന്നെയാണ് ജയയുടെമരണം എന്നനിലയിലാണ് അനുസ്മരണം നടത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..