ചെന്നൈ : ക്ഷേത്രങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും എല്ലാജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും തമിഴ്നാട് മുഖമന്ത്രി എം.കെ. സ്റ്റാലിൻ.
രാജഭരണകാലത്തും ജനാധിപത്യഭരണത്തിലും ക്ഷേത്രങ്ങൾ പൊതുസ്വത്താണ്. ഡി.എം.കെ.യുടെ രൂപവത്കരണത്തിന് മുന്നോടിയായി ആരംഭിച്ച ജസ്റ്റിസ് പാർട്ടിയുടെ കാലത്ത് തമിഴ്നാട്ടിൽ ദേവസ്വംവകുപ്പ് രൂപവത്കരിച്ചത് ക്ഷേത്രങ്ങൾ സ്വകാര്യവ്യക്തികൾ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കാനാണെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ തിരുവാൺമിയൂരിൽ ദേവസ്വംവകുപ്പ് സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുടെനിയന്ത്രണം സർക്കാർ ഭക്തർക്ക് വിട്ടുനൽകണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി.ക്കുള്ള മറുപടിയായിട്ടാണ് സ്റ്റാലിന്റെ പ്രസ്താവന. ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം 3700 കോടി രൂപയുടെ ക്ഷേത്രസ്വത്തുകൾ കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചു.
എല്ലാ ജാതിയിൽപ്പെട്ടവരെയും പൂജാരിമാരായി നിയമിച്ചു. ഒരു വനിതയെയും പൂജാരിയായി നിയമിച്ചു.
ഇത്തരത്തിലുള്ള പ്രവർത്തനം സഹിക്കാൻ കഴിയാത്തചിലർ ഡി.എം.കെ. സർക്കാരിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മറ്റൊരുവിധത്തിലും രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കാത്തതിനാൽ മതത്തെ ഉപയോഗിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..