ന്യൂനമർദം ; രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യത


ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെത്തുടർന്ന് കടലൂർ ജില്ലയിൽ കനത്ത മഴ പെയ്തു. ശക്തമായ കാറ്റോടുകൂടിയ മഴയെ തുടർന്ന് കടലൂരിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി.

അന്തമാൻ ദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദം ചൊവ്വാഴ്ചയോടെ തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു.

അഞ്ച് ദിവസം കടലോര ജില്ലകളിൽ ശക്തമായ മഴ പെയ്യും. 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..