വൈദ്യുതിവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 7.5 ലക്ഷം തട്ടി ; ഡി.എം.കെ. നേതാവ് അറസ്റ്റിൽ


ചെന്നൈ : വൈദ്യുതി വകുപ്പിൽ ജോലി വാഗ്ദാനംചെയ്ത് ഏഴര ലക്ഷം രൂപ വാങ്ങി മാലിന്യം ശേഖരിക്കുന്ന ജോലി നൽകിയ ഡി.എം.കെ. നേതാവ് അറസ്റ്റിൽ. വേളാച്ചേരി ഡി.എം.കെ. നേതാവ് സതീഷിനെയാണ്(40) പോലീസ് അറസ്റ്റ് ചെയ്തത്.

വൈദ്യുതിവകുപ്പിൽ ജോലി വാങ്ങിത്തരാമെന്ന് അറിയിച്ച് വിഴുപുരം സ്വദേശി ശിവയെയാണ് കബളിപ്പിച്ചത്.

ശിവ ഭാര്യയ്ക്ക് വൈദ്യുതിബോർഡിൽ ജോലി വാങ്ങിത്തരണമെന്ന് അഭ്യർഥിച്ചാണ് സതീഷിനെ സമീപിച്ചത്. ആദ്യം 1.70 ലക്ഷം രൂപ നൽകി. എന്നാൽ, പിന്നീട് സമീപിച്ചപ്പോൾ ഭാര്യയ്ക്ക് വൈദ്യുതി വകുപ്പിൽ ജോലി ലഭിക്കില്ലെന്നും പകരം ശിവയ്ക്ക് അതേ വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്തു. മൊത്തം ഏഴര ലക്ഷം നൽകണമെന്നും പറഞ്ഞു. തുടർന്ന് ആദ്യം നൽകിയ 1.70 ലക്ഷം രൂപയ്ക്ക് പുറമെ 5.80 ലക്ഷം രൂപ കൂടി നൽകി. ജോലി ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു രേഖയും നൽകി..കബളിപ്പിക്കുകയായിരുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..