ശ്രീജ പള്ളത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ചെന്നൈ ദക്ഷിണ ചിത്രയിൽ പി. ഗോപിനാഥും സി. ഡഗ്ലസുംചേർന്ന് ഉദ്ഘാടനംചെയ്യുന്നു
ചെന്നൈ : ശ്രീജ പള്ളത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ചെന്നൈ ദക്ഷിണചിത്രയിലെ വരിജ ആർട്ട് ഗാലറയിൽ തുടങ്ങി.
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ഭിന്നപ്രകൃതികൾ ചിത്രീകരിക്കുന്ന 16 രചനകളാണ് ‘ദ വിസേജ് ഓഫ് ദ ഡേ’എന്നുപേരിട്ട പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
ചോളമണ്ഡലത്തിലെ മുതിർന്ന കലാകാരൻമാരായ പി. ഗോപിനാഥും സി. ഡഗ്ലസുംചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ശരത് നമ്പ്യാർ, വൽസരാജ്, രവിറാം, ഗീതാ ഹഡ്സൺ, ലത, അനിത, തുടങ്ങിയവർ പങ്കെടുത്തു.
മൂന്നു പതിറ്റാണ്ടോളമായി കലാരംഗത്ത് പ്രവർത്തിക്കുന്ന ശ്രീജ കേരളത്തിലും
പുറത്തുമായി 16 ഏകാംഗ പ്രദർശനങ്ങളും 26 ഗ്രൂപ്പ് പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. പ്രദർശനം ഡിസംബർ 31 വരെ നീണ്ടുനിൽക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..