പ്രൊഫ. രാജീവ കരന്ദികർ എൻ.എസ്.സി. ചെയർമാൻ


ചെന്നൈ : ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ (എൻ.എസ്.സി.) ചെയർമാനായി ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. രാജീവ ലക്ഷ്മണൻ കരന്ദികറെ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.ഐ.) പ്രൊഫസർ എമിരറ്റസ് പദവിയിൽ പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം. എൻ.എസ്.സി. ചെയർമാനായി സേവനം അനുഷ്ഠിക്കുന്നതിനൊപ്പം പ്രൊഫ. കരന്ദികർ സി.എം.ഐ.യിലുംതുടരുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. 1984 മുതൽ 2006 വരെയുള്ള കാലത്ത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി.പ്രൊഫസർ, പ്രൊഫസർ പദവികളിൽ പ്രവർത്തിച്ച പ്രൊഫ. കരന്ദികർ പിന്നീട് ക്രെയിൻസ് സോഫ്റ്റ്‌വേർ കമ്പനിയിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

2010-ൽ വിസിറ്റിങ് പ്രൊഫസറായി സി.എം.ഐ.യിൽചേർന്നു. 2011 മുതൽ 2021 വരെ ഡയറക്ടറായിരുന്നു. പിന്നീട് പ്രൊഫസർ എമിരറ്റസ് പദവി ലഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..