ചെന്നൈ : വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് കലാപംനടന്ന കള്ളക്കുറിച്ചിയിലെ സ്കൂൾ വീണ്ടുംതുറന്നു. അക്രമസംഭവത്തിന്ശേഷം അടച്ചിട്ടിരുന്ന സ്കൂളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുകയായിരുന്നു.
ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് നടത്തുന്നത്. മറ്റ് ക്ലാസുകൾ ഓൺലൈനിൽ നടത്തുന്നത് തുടരും.
ഒമ്പതുമുതലുള്ള ക്ലാസുകൾ നേരിട്ട് നടത്താൻ നേരത്തെതന്നെ ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ മറ്റൊരുകെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. ഇത് ഇപ്പോൾ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ജൂലായ് 13-നാണ് ഹോസ്റ്റലിനുസമീപം പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പഠനത്തിന്റെ പേരിലുള്ള അധ്യാപകരുടെ സമ്മർദത്തെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വാർത്ത പടർന്നതോടെ സ്കൂളിനുനേരെ ആക്രമണമുണ്ടാകുകയായിരുന്നു.
ആൾക്കൂട്ടം സ്കൂൾ അടിച്ചുതകർക്കുകയും ബസുകൾക്ക് തീയിടുകയും ചെയ്തു.
പോലീസിന് നേരെയും ആക്രമണമുണ്ടായി. തുടർന്നാണ് സ്കൂൾ അടച്ചിട്ടത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..