ചെന്നൈ : പ്രതിരോധമേഖലയിൽനിന്ന് വിരമിച്ച സിവിലിയൻ ജീവനക്കാർക്ക് സി.എസ്.ഡി. കാന്റീനിൽനിന്ന് ഗൃഹോപകരണമടക്കമുള്ള സാധനങ്ങൾ വാങ്ങാമെന്ന് കരസേന വ്യക്തമാക്കി. ഇതനുസരിച്ച് മദ്യമൊഴികെയുള്ള സാധനങ്ങൾ വിരമിച്ച സിവിലിയൻ ഉദ്യോഗസ്ഥർക്കും ലഭിക്കും. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. വാങ്ങാവുന്ന സാധനങ്ങൾക്ക് തസ്തികയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രണമുണ്ടാവും. ഓർഡനൻസ് ഫാക്ടറികൾ, മിലിറ്ററി എൻജിനിയറിങ് സർവീസ് ഉൾപ്പെടെയുള്ളവയിൽനിന്ന് വിരമിച്ച സിവിലിയൻ ഉദ്യോഗസ്ഥർക്ക് സി.എസ്.ഡി. കാന്റീനുകളിൽനിന്ന് പലചരക്കുസാധനങ്ങൾ വാങ്ങാനേ അനുമതിയുണ്ടായിരുന്നുള്ളൂ.
വാഹനങ്ങൾ, ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങി ഗൃഹോപകരണങ്ങളും അവർക്ക് ലഭിക്കുമായിരുന്നില്ല. സർവീസിലുള്ളവരുടേത് പോലെ കാന്റീൻ സൗകര്യം ലഭ്യമാക്കാൻ ജീവനക്കാർ വർഷങ്ങളായി നടത്തിയ ശ്രമത്തിനൊടുവിലാണ് അനുമതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..