ചെന്നൈ : തമിഴ്നാട്ടിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുനിയസാമി നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യ (എം.എൻ.എം.)ത്തിൽചേർന്നു. പാർട്ടി ആസ്ഥാനത്ത് കമലിന്റെ സാന്നിധ്യത്തിലാണ് മുനിയസാമി അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്ത് ബി.ജെ.പി.യെ ശക്തിപ്പെടുത്താൻ പാർട്ടി അധ്യക്ഷൻ കെ. അണ്ണാമലൈ പദ്ധതി ആസൂത്രണം
ചെയ്യുന്നതിനിടയിലാണ് ധനകാര്യവിഷയത്തിന്റെ ചുമതലയുണ്ടായിരുന്ന മുനിയസാമി പാർട്ടിവിടുന്നത്. കമലിന്റെ അധ്യക്ഷതയിൽചേർന്ന എം.എൻ.എം. നിർവാഹകസമിതി യോഗത്തിലും മുനിയസാമി പങ്കെടുത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സമാനമനസ്കരുമായി സഖ്യമുണ്ടാക്കാൻ എം.എൻ.എം. തീരുമാനിച്ചിട്ടുണ്ട്. ഡി.എം.കെ. സഖ്യത്തിൽചേരാനാണ് കമലിന്റെ പരിപാടിയെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..