പോക്സോകേസ്: ജാഗ്രത വേണമെന്ന് ഡി.ജി.പി.


ചെന്നൈ : പ്രണയത്തിന്റെയും പ്രണയവിവാഹത്തിന്റെയും പേരിൽ കൗമാരക്കാർക്കെതിരേ പോക്സോകേസ് ചുമത്തുന്നത് ജാഗ്രതയോടെ വേണമെന്ന് തമിഴ്‌നാട് ഡി.ജി.പി. ശൈലേന്ദ്രബാബു പോലീസുകാർക്ക് നിർദേശം നൽകി. പ്രായപൂർത്തിയാവും മുമ്പ് പ്രണയിച്ച് വിവാഹം കഴിക്കുന്നവർ പോക്സോ കേസിൽ കുടുങ്ങി ജയിലിലാവുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണിത്. ഇത്തരം കേസുകളിൽ പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്ക് സമൻസ് അയച്ച് അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടതിനുശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..