മത്സ്യത്തൊഴിലാളികളുടെ നേട്ടങ്ങൾ സർക്കാർ ഇല്ലാതാക്കുന്നു-ആർ.ചന്ദ്രശേഖരൻ


ആലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെറിയഴീക്കൽ മത്സ്യഭവനു മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പാട്: കാലങ്ങളായി മത്സ്യത്തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി പിണറായി സർക്കാർ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ.

മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാനസർക്കാരിന്റെ അവഗണനയിലും സമ്പാദ്യ-ആശ്വാസപദ്ധതിയിലെ സംസ്ഥാനസർക്കാരിന്റെ വിഹിതം നൽകാത്തതിലും പ്രതിഷേധിച്ച് ആലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെറിയഴീക്കൽ മത്സ്യഭവനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭവനപദ്ധതി ഇല്ലാതാക്കി. വീടുകളുടെ അറ്റകുറ്റപ്പണിത്തുക റദ്ദാക്കി. തണൽപദ്ധതിയും അട്ടിമറിച്ചു. ഐ.എൻ.ടി.യു.സി. ദേശീയസമ്മേളനത്തിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചയിൽ കൊണ്ടുവരുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അധ്യക്ഷതവഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാർത്തിക് ശശി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ആർ.രാജപ്രിയൻ, ഹാർബർ യൂണിയൻ നേതാവ് കൈലാസം സുനിൽ, എം.വത്സലൻ, ഷീബ ബാബു, മീര സജി, ബിനു എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..