ചെന്നൈ : ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ ഫെബ്രുവരി മൂന്നിന് നാമനിർദേശപത്രിക സമർപ്പിക്കും. 22-നാണ് അദ്ദേഹത്തെ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്തത്. കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ഇളങ്കോവന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിയെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. 30-ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചിരുന്നു. സ്ഥാനാർഥിയെ നിർത്തുമെന്നു വിമതനേതാവ് ഒ. പനീർസെൽവവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ എ.ഐ.എ.ഡി.എം.കെ.യുടെപേരിൽ രണ്ടു സ്ഥാനാർഥികളുണ്ടാകുമെന്ന് ഉറപ്പായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..