ചെന്നൈ : കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ(കെസ്പ) ഹിന്ദുസ്ഥാൻ സർവകലാശാലയുമായി ചേർന്നുസംഘടിപ്പിക്കുന്ന ആറാമത് അന്തർ സ്കൂൾ-കൊളീജിയറ്റ് നീന്തൽ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമായി.
പ്രമുഖ നീന്തൽത്താരവും അർജുന അവാർഡ് ജേതാവുമായ വിൽസൺ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെസ്പ പ്രസിഡന്റ് ജയശങ്കർ മേനോൻ, മുൻ ദേശീയ നീന്തൽ പരിശീലകൻ കെ.കെ. മുകുന്ദൻ, മുൻ ദേശീയ നീന്തൽത്താരവും എസ്.ഡി.എ.ടി. സ്വിമ്മിങ് അക്കാദമി ഡയറക്ടറുമായ കെ.ടി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. മുഗപ്പെയറിലെ ഡോൾഫിൻ സ്വിമ്മിങ് അക്കാദമിയിലാണ് മത്സരം. ഞായറാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..